വന്‍ വിലക്കിഴിവുമായി മാരുതി; കാറുകളില്‍ ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ട്!

0
30

 

വര്‍ഷാവസാനം അടുത്തതോട് കൂടി പഴയ സ്റ്റോക്കുകളെ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് കാര്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയും കാറുകളില്‍ വമ്ബന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുകയാണ്.
ഒരു ലക്ഷം രൂപ വരെയാണ് കാറുകളില്‍ മാരുതി സുസൂക്കി ഒരുക്കിയിരിക്കുന്ന വിലക്കിഴിവ്. സിയാസ് ഡീസല്‍ പതിപ്പുകളില്‍ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി ലഭ്യമാക്കുന്നത്.
40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് സിയാസില്‍ മാരുതി നല്‍കുന്ന ആനുകൂല്യങ്ങള്‍.
രാജ്യത്ത് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി നികുതി ഘടന മാരുതി സിയാസ് ഡീസല്‍ പതിപ്പുകളുടെ വില്‍പനയെ സാരമായി ബാധിച്ചിരുന്നു. സിയാസ് പെട്രോള്‍ പതിപ്പുകളിലും സമാന ഓഫറുകളെ മാരുതി ഒരുക്കിയിട്ടുണ്ട്.
80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.
20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിങ്ങനെയാണ് സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ലഭ്യമായ ആനുകൂല്യങ്ങള്‍.
മാരുതി എര്‍ട്ടിഗ ഡീസല്‍ പതിപ്പിനെയും ജിഎസ്ടി സാരമായി ബാധിച്ചതിനാല്‍ 71,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മോഡലില്‍ മാരുതി നല്‍കുന്നത്.
ഇതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് എന്നിവ ഉള്‍പ്പെടും. എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലും സമാന എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളെ മാരുതി നല്‍കന്നുണ്ട്.
അതേസമയം എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ 5,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.
വാഗണ്‍ ആര്‍, സെലറിയോ ഹാച്ച്‌ബാക്കുകളില്‍ യഥാക്രമം 60,000 രൂപ, 58,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം സെലറിയോ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ 39,000 രൂപയുടെ ആനകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.
ഏറ്റവും പ്രചാരമേറിയ സ്വിഫ്റ്റ് (പെട്രോള്‍, ഡീസല്‍) ഹാച്ച്‌ബാക്കില്‍ 45,000 രൂപ വരെയാണ് മാരുതി ഒരുക്കിയിരിക്കുന്ന ആനുകൂല്യങ്ങള്‍. ഇതില്‍ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ട്, 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് എന്നിവ ഉള്‍പ്പെടും.
മാരുതി ആള്‍ട്ടോ 800 ലും സമാന രീതിയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ
20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട്, 25,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് ഉള്‍പ്പെടെ 50,000 രൂപ വരെയാണ് ആള്‍ട്ടോ 800 ല്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക.
ഒപ്പം ആള്‍ട്ടോ K10 ലും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും മാരുതി നല്‍കുന്നുണ്ട്. ആള്‍ട്ടോ K10 മാനുവല്‍, എഎംടി പതിപ്പുകളില്‍ യഥാക്രമം 17,000 രൂപ, 22,000 രൂപ എന്നിങ്ങനെയാണ് മാരുതി ഒരുക്കിയിരിക്കുന്ന വിലക്കിഴിവ്.

LEAVE A REPLY

Please enter your comment!
Please enter your name here