വാര്‍ധക്യ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

0
42

ഹൈദരാബാദ്: വാര്‍ധക്യ പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ നടപടി. ആന്ധ്രപ്രദേശിലാണ് 1,000 രൂപയുണ്ടായിരുന്ന വാര്‍ധക്യപെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥിനികള്‍ക്കായി ‘രക്ഷ’ എന്ന പുതിയ പദ്ധതിക്കും ചന്ദ്രബാബു നായിഡു തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ നല്‍കുന്ന പദ്ധതിയാണ് രക്ഷ. ആറ് ലക്ഷം വിദ്യാത്ഥിനികള്‍ക്കാണ് പദ്ധതിയിലൂടെ നാപ്കിന്‍ വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here