വികലമായ വിദ്യാഭാസനയം

0
43

കേരളം വികലമായ വിദ്യാഭാസനയം നടപ്പിലാക്കി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.ഈ നയത്തിനെതിരെ ആദ്യം രംഗത്തുവരുന്നത് ശ്രീ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും അയ്യന്‍ കാളിയുമാണ്.തുടര്‍ന്ന സഹേദരന്‍ അയ്യപ്പനും കെ.പി.കുറുപ്പനും മന്നത്ത് പത്മനാഭനും കെ.കേളപ്പനും രംഗത്തുവന്നു.വി.ടി.ഭട്ടതിരിപ്പാടും എ.കെ.ഗോപാലനും ഇ.എം.എസ്സ് നമ്പൂതിരിപ്പാടും സി.കേശവനും ഇവരുടെ പാത പിന്‍തുടര്‍ന്ന് ഏറെ ദുരം മുന്നേറി.ഇവര്‍ നടത്തിയ തിരവധി കലാപങ്ങളുടെ ഫലമായിട്ടാണ് എല്ലാപേര്‍ക്കും വിദ്യാഭാസം എന്ന നയം തന്നെ കേരളത്തിന്‍ പ്രാപല്യത്തില്‍ വന്നത്.

എന്നാല്‍ വിദ്യാഭാസ നയത്തില്‍ തുടര്‍ന്നു വന്ന വെള്ളം ചേര്‍ക്കലിന്‍റെ ഭലമായി എങ്ങനയോ ഒരു കച്ചവട സംസ്‌കാരം ഈ മേഖലയെ പതുക്കെ കയ്യടക്കാന്‍ തുടങ്ങി.ഇതിന് ഒരു അറുതി വരുത്താനായി ആഭ്യശ്രമം നടത്തിയത് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരാണ്.അദ്ദേഹമാണ് കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒരു ബില്‍ ( വിദ്യാഭ്യാസ ബില്‍) കൊണ്ടുവന്നതും പാസാക്കുന്നതും.പക്ഷേ,അത് നടപ്പിലാക്കാന്‍ അദ്ദേഹം ഉണ്ടായില്ല.തിരുവനന്തപുരത്തുനിന്ന് എന്നന്നേക്കുമായി അദ്ദേഹം ഓടിക്കപ്പെട്ടു.അദ്ദേഹത്തിനെ വെട്ടിയതിനു പിന്നിലുള്ള കാര്യങ്ങളില്‍ ഒന്ന് വിദ്യാഭ്യാസ ബില്‍ പാസ്സാക്കിയെടുത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതുമായിരിക്കാം.അദ്ദേഹത്തെ വെട്ടുന്നതിനായി വൈദ്യുതി ഓഫാക്കി കൊടുത്തതാരാണന്ന് ഇന്നും കണ്ടത്താനായിട്ടില്ല.

രണ്ടാമത് വിദ്യാഭ്യാസ ബില്‍ കൊണ്ടുവന്നത് പ്രെഫസ്സര്‍ ജോസഫ് മുണ്ടശേരിയാണ്. ലോകത്തിലാദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്യുണിസ്റ്റ് സര്‍ക്കാറിലെ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്നു പ്രെഫസ്സര്‍ ജോസഫ് മുണ്ടശേരി. വിമോചന സമരം ഉണ്ടായതിനു പ്രധാന കാരണം ഈ ബില്‍ല്ലായിരുന്നു.അതിനു ശേഷം വന്ന ഒരു സര്‍ക്കാരും വിദ്യാഭ്യാസനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ധൈര്യപ്പെട്ടില്ല.

എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍,വിദ്യാഭ്യാസനയത്തില്‍ ചെറുതായിട്ടൊന്നു സ്പര്‍ശിക്കാന്‍ ശ്രമിച്ചതിനുണ്ടായ പുകില് കെട്ടടങ്ങാന്‍ കുറെയേറെ സമയമെടുത്തു.മതമില്ലാത്ത ജീവന്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ കെട്ടടങ്ങിയത് പുതിയൊരു സര്‍ക്കാര്‍ വന്നതിനുശേഷമാണ്.

പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് വിദ്യാഭ്യാസ മേഖലയാണ്.എങ്ങനെ പഠിപ്പിക്കണം എന്ത് പഠിക്കണം എന്നതിനെ സംബന്ധിച്ച് ഇന്നും വ്യക്തമായ ഒരു നയം രൂപീകരിക്കാനോ നടപ്പിലാക്കാനോ കേരളം രൂപീകൃതമായി ആറ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ലായെന്നത് ഒരി ദുരന്തമായി തന്നെ നിലനില്‍ക്കുന്നു.

സ്വകാര്യ വിദ്യാഭ്യാലയങ്ങളിലെ അദ്ധാപകര്‍ക്ക് വേതനം കൊടുക്കേണ്ടത് സര്‍ക്കാരാണ്.എന്നാല്‍ അവരുടെ നിയമനത്തില്‍ സര്‍ക്കാരിന് യാതൊരു അധികാരവുംമില്ല.ഈയൊരു നിയമം ഒരു പക്ഷേ കേരളത്തില്‍ മാത്രമേകാണു.

സര്‍ക്കാര്‍ പള്ളികൂടത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ കിട്ടുന്നില്ലയെന്ന് മുറവിളി കൂട്ടുന്നവരുടെ മക്കള്‍ പഠിക്കുന്നത് വന്‍ തുക ഫീസ്‌കൊടുക്കേണ്ടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരിക്കും.ഇടതുപക്ഷ ചായ്‌വുള്ള അദ്ധാപക സംഘടനകളിലെ സജീവപ്രവര്‍ത്തപരുടെ മക്കള്‍ പോലും പഠിക്കുന്നത് സ്വകാര്യസ്ഥാപനത്തിലായിരുക്കും.

നിയമസഭയിലെ നൂറ്റി നാല്പത്തിഒന്ന് അംഗങ്ങളുടെയും മക്കള്‍ സര്‍ക്കാല്‍ വിദ്യാലയത്തിന്‍ പഠിക്കുന്നുണ്ടോയെന്ന് ഗവേഷണം നടത്തിയാന്‍ പേരിന് ഒരാള്‍ പേലും ഉണ്ടാവില്ല. ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍ നിന്നും പങ്കുപറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ തൊണ്ണുറ് ശതമാനത്തിലധികം പേരുടെയും മക്കള്‍ പഠിക്കുന്നത് സ്വകാര്യ സ്ഥാപനത്തിലാണ്.സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപരകുടെ മക്കള്‍ പഠിക്കുന്നതും സ്വകാര്യ വിദ്യാലയങ്ങളിലായിരിക്കും.

‘വിശ്വസിക്കുന്ന ആദര്‍ശം ഒന്ന് ജീവിക്കുന്ന ആദര്‍ശം വോറൊന്ന്’ ആ നിലപാടില്‍ മാറ്റം വരാത്തിടത്തോളംകാലം നമ്മുടം വിദ്യാഭ്യാസമേഖല ഇതുപോലെ വികലമായിതന്നെ തുടരും.

                                                                                                                                                 കിളിമാനൂര്‍ നടരാജന്‍