വിജയ്ക്ക് ജന്മദിനാശംകൾ അർപ്പിച്ച് ആരാധകന് പിഴ

0
72

തമിഴ് നടൻ വിജയ്ക്ക് ജന്മദിനാശംകൾ അർപ്പിച്ച് സ്ഥാപിച്ച ബോർഡുകളും ബാനറുകളും പൊലീസ് നീക്കം ചെയ്തു. പ്രാദേശിക ഭരണകൂടത്തിൽ നിന്ന് അനുമതി വാങ്ങാതെ സ്ഥാപിച്ചതിനാലാണ് നടപടി. പുതുച്ചേരിയിലെ കാരയ്ക്കലിൽ പ്രദർശിപ്പിച്ചിരുന്നവയാണ് നീക്കം ചെയ്തത്. പുതുച്ചേരി ഗവർണർ കിരൺ ബേദിയാണ് ട്വിറ്ററിലൂടെ സംഭവത്തിന്‍റെ വിവരങ്ങളും ദൃശ്യങ്ങളും പങ്കുവച്ചത്. ഇവ സ്ഥാപിച്ച ആരാധകനു പിഴയും ശിക്ഷ വിധിച്ചു. ഇയാൾ അന്നേരം സംഭവസ്ഥലത്തുണ്ടായിരുന്നു.