വിജയ്‌ ചിത്രം സര്‍ക്കാരില്‍ വരലക്ഷ്മി ശരത്കുമാറും

0
36

എ ആര്‍ മുരുകദോസ് വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. യുനടി വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.
ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ മകളുടെ വേഷത്തിലായിരിക്കും വരലക്ഷ്മി എത്തുകയെന്നാണ് അഭ്യൂഹം. കൊല്‍ക്കത്തയിലും ചെന്നൈയിലുമാണ് സര്‍ക്കാരിന്‍റെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്‍റെ ഭൂരിഭാഗം ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്.
രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here