വിദ്യാര്‍ഥികളോട് ജാതിവിവേചനം കാണിച്ചു : പ്രിന്‍സിപ്പല്‍ സസ്പെന്‍ഷനില്‍

0
84

 

ബരാമര്‍: വിദ്യാര്‍ഥികളോട് ജാതിവിവേചനം കാണിച്ചു സ്കൂള്‍ പ്രിന്‍സിപ്പല്‍ സസ്പെന്‍ഷനില്‍.
ഉച്ചഭക്ഷണ സമയത്ത് ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം കീഴ്ജാതിക്കാരായ വിദ്യാര്‍ഥികളെ ഇരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചിരുന്നില്ല ‍. രാജസ്ഥാനിലെ ബരാമര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വിദ്യാര്‍ഥികളില്‍ നിന്നുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.പുണ്യോം കി ധനിയിലെ യുപി സ്കൂള്‍ പ്രിന്‍സിപ്പലാണ് രവിചന്ദ്രം. ഒരുസംഘം വിദ്യാര്‍ഥികളാണ് തങ്ങള്‍ക്ക് സ്കൂളില്‍ ജാതിവിവേചനമുണ്ടെന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയത്.സംഭവം വലിയ വാര്‍ത്തയായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശങ്കര്‍ലാല്‍ കൊര്‍വാള്‍ പ്രിന്‍സിപ്പല്‍ രവിചന്ദ്രം ചൗധരിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ഥികളെ സ്കൂള്‍ ടാങ്കില്‍ നിന്നും വെള്ളംപോലും കുടിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍തന്നെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിഎസ്പി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here