വിനോദസഞ്ചാരികളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനം

0
34

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ഹര്‍ത്താലില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിവാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. അപ്രഖ്യാപിത ഹര്‍ത്താലുകള്‍ മറ്റുദേശങ്ങളില്‍ സംസ്ഥാനത്തെക്കുറിച്ച്‌ തെറ്റായ സന്ദേശം നല്‍കുന്നുണ്ട്. ഹര്‍ത്താലുകള്‍ വേണ്ടെന്ന് വെയ്ക്കാനാവില്ല. പക്ഷേ, ഇക്കാര്യത്തില്‍ കുറേക്കൂടി ജാഗ്രതപാലിക്കണം. ഹര്‍ത്താലുകളില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here