വില്ലേജ് ഓഫീസ് മുറി തീയിട്ട് നശിപ്പിച്ച പ്രതിക്ക് ജാമ്യം നിഷേധിച്ചു

0
150

കൊച്ചി: തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസ് മുറിയിൽ തീയിട്ട് നശിപ്പിച്ച പ്രതി സാംകുട്ടിയ്ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലും പൊതുമുതൽ നശിപ്പിച്ചതിനാലും ഇപ്പോൾ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിൽ പറഞ്ഞു. ആക്രമണത്തിൽ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും തകർന്നിരുന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഗൗരവ സ്വഭാവമുള്ള ഫയലുകൾ വീണ്ടും നിർമ്മിക്കാൻ കഴിയാത്ത വിധം നശിച്ചു. ഖജനാവിന് നഷ്ടപ്പെട്ട തുക തിരിച്ചടച്ചാൽ ജാമ്യഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നഷ്ടത്തെക്കുറിച്ച് പ്രോസിക്യൂട്ടർ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.