വിവാദ പരാമര്‍ശം ആരോപണം : കേന്ദ്രമന്ത്രി അനന്ത കുമാര്‍ ഹെഗ്ഡെക്കെതിരെ എഫ്‌ഐആര്‍

0
14

 

 

ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കേന്ദ്രമന്ത്രിക്കെതിരെ 153, 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മൈസൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
കര്‍ണാടകയിലെ ബെല്‍ഗാവിയിലെ ബി.ജെ.പി റാലിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യെക്കെതിരെ കന്നഡ എം.പി കൂടിയായ അനന്തകുമാര്‍ ഹെഗ്ഡെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
വോട്ടുകള്‍ക്ക് വേണ്ടി സിദ്ധരാമയ്യ ചെരിപ്പ് നക്കാന്‍ വരെ തയാറാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെപരാമര്‍ശം.
അനന്തകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് മൈസൂര്‍ സിറ്റി കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here