വിവാഹമോചന വാർത്ത അസംബന്ധം ശിൽപ ഷെട്ടി

0
36

നടി ശിൽപ ഷെട്ടിയും ഭർത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വന്ന വാർത്തകളെ അസംബന്ധം എന്ന് പറഞ്ഞ് താരം തള്ളിക്കകളഞ്ഞു.താൻ വിവാഹം എന്ന വ്യവസ്ഥിതിയെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഭർത്താവും അങ്ങനെതന്നെയാണ്. ലണ്ടനിലും അമേരിക്കയിലും ഒക്കെയുള്ള ബന്ധുക്കൾ വരെ വാർത്ത കണ്ട് എന്നെ വിളിച്ചിരുന്നു. എന്താണ് ഞങ്ങൾക്കിടയിലുള്ള പ്രശ്നമെന്ന് തിരക്കി. ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ മടുത്തു. ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് എന്നെ വിളിച്ച് വിവരം ചോദിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നും ശിൽപ്പ പറയുന്നു. രണ്ടാഴ്ച മുമ്പാണ് ശിൽപ്പയുടെ പിറന്നാളാഘോഷം ഗ്രാൻഡാക്കി രാജ് കുന്ദ്ര പാർട്ടി നടത്തിയത്. തൊട്ടുപിറകേ വിവാഹമോചന വാർത്ത വന്നതും ഏറെ ചർച്ചയായിരുന്നു. നാലുവയസുകാരൻ വിവാൻ രാജ് കുന്ദ്രയാണ് ഇവരുടെ ഏകമകൻ.