വിശ്വരൂപം2 ഇന്ന് മുതല്‍

0
105

ഉലകനായകന്‍ കമലഹാസന്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത വിശ്വരൂപം 2 ആഗോള തലത്തില്‍ റിലീസായി. കേരളമാകെ 200ഓളം സ്‌ക്രീനുകളിലാണ് ചിത്രമെത്തുന്നത്. 17 കട്ടോടുകൂടിയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പുറത്തിറങ്ങി.

ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കാശ്മീരി ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ആദ്യഭാഗം പ്രമേയമാക്കിയതെങ്കില്‍ രണ്ടാം ഭാഗം ഇന്ത്യയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തില്‍ വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രം വിഷയമാക്കുന്നുവെന്നാണ് സൂചന. കമലഹാസന്റെ രാഷ്ട്രീയപ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വിശ്വരൂപം 2 വരുന്നത്. ചിത്രത്തിന്റെ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here