വെൽക്കം ടു സെൻട്രൽ ജയില്‍ സെപ്തംബർ 10ന് തിയേറ്ററുകളില്‍

0
33

ദിലീപിനെ നായകനാക്കി സുന്ദർദാസാസ് ഒരുക്കുന്ന വെൽക്കം ടു സെൻട്രൽ ജയിലിലെ ചിത്രീകരണം വിദേശത്ത് പുരോഗമിക്കുന്നു.ലൊക്കേഷന്‍റെ കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് അണിയറ പ്രവർത്തകൾ അറിയിച്ചു. ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയും ചൈനയുമാണ് പരിഗണനയിൽ. പത്ത് ദിവസത്തെ ചിത്രീകരണമാണ് വിദേശത്ത് പ്ലാൻ ചെയ്യുന്നത്. ദിലീപും നായിക വേദികയുമാണ് ഗാന ചിത്രീകരണത്തിൽ പങ്കെടുക്കുന്നത്.വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ സെക്കൻഡ് ഷെഡ്യൂൾ ഇപ്പോൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ജൂൺ 23ന് ചിത്രീകരണം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. ഇതിനു ശേഷമാണ് യൂണിറ്റ് വിദേശത്തേക്ക് പറക്കുക. അഴകപ്പനാണ് ഛായാഗ്രഹണം. സെപ്തംബർ 10ന് വൈശാഖാ റിലീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.