വേലി തിന്നുന്ന സഹകരണ സംഘങ്ങള്‍

0
40

ലോകത്തില്‍ ആദ്യമായി സഹകരണ പ്രസ്ഥാനം കൊണ്ടുവരുന്നത് സോവിയറ്റ് റഷ്യയിലാണ്. ജോസഫ്‌ സ്റ്റാലിന്‍റെ ഭരണകാലത്താണ് സോവിയറ്റ് റഷ്യയില്‍ തൊഴിലാളികളെയും കര്‍ഷകതൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. ജനകീയ നന്മയെ മാത്രം ലക്ഷ്യമാക്കിയുള്ള സംഘങ്ങളായിരുന്നു അത്. ചൈനയില്‍ ചൗ-എന്‍-ലായിയുടെയും മാവോ സേതുസിങ്ങിന്‍റെ ഭരണകാലത്ത് വ്യാപകമായി സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു.സര്‍ക്കാര്‍ വക പല വ്യവസായ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളെ ഏല്പ്പിച്ചു.

കേരളത്തില്‍ 1957-59 കാല ഘട്ടത്തിലാണ് വ്യാപകമായി സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നത്. എല്ലാ സംഘങ്ങളുടെയും ലക്ഷ്യം ജനനന്മ തന്നെയായിരുന്നു. ജനങ്ങളോട് പ്രബദ്ധതയുള്ള പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരായിരുന്നു സഹകരണ സംഘങ്ങളുടെ ഭരണ സാരഥികള്‍.ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങള്‍ ജന്മമെടുത്തത് കണ്ണൂര്‍ ജില്ലയിലായിരുന്നു. കാര്‍ഷിക മേഘലയിലും വ്യവസായ മേഘലയിലും നിരവധി സംഘങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ രൂപീകരിച്ചു. ബീഡി തൊഴിലാളി സഹകരണ സംഘങ്ങളും കൈത്തറി സഹകരണ സംഘങ്ങളും രൂപീകരിച്ചതോടെ ഈ മേഘലയിലെ ചൂഷണത്തിന് അറുതി വരുത്താന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെസഹകരണ മെഡിക്കല്‍ കോളേജായ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് കണ്ണൂര്‍ ജില്ലയിലാണ്.

ഇന്നും ജനനന്മയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുണ്ട്. എന്നാല്‍ ജനങ്ങളെ കൊള്ളയടിച്ചും അഴിമതിയും സ്വജനപക്ഷാപാതവും അരങ്ങേറിക്കൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളാണ് ഇന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍ കൂടുതലും. സഹകരണ അസിസ്റ്റന്‍റ് രജിസ്ട്രാരുടെ ഓഫീസ്(എ.ആര്‍.ഓഫീസ്) അഴിമതിയുടെ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രൈമറി സഹകരണ സംഘങ്ങളില്‍ നിന്നും എ.ആര്‍ ഓഫീസിലേക്ക് മാസപ്പടി എത്തുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. രണ്ടു പോസ്റ്റിങ്ങ്‌ സാങ്ങ്ഷന്‍ എ.ആര്‍ ഓഫീസുവഴി ലഭിക്കുമ്പോള്‍ അതിലൊന്നിന് ലഭിക്കുന്ന കോഴപ്പണം എ.ആര്‍ ഓഫീസിനു ലഭിക്കുന്നു. രണ്ടു നിയമന ഉത്തരവിന്‍റെ മറയില്‍ ഒരുഡസ്സന്‍ പേരെയാണ് താല്‍ക്കാലികമായി നിയമിച്ചിരിക്കുന്നത്.ഇവരില്‍ നിന്നും വാങ്ങുന്ന കോഴപ്പണത്തിന്‍റെ പങ്ക് കൃത്യമായി എ.ആര്‍ ഓഫീസില്‍ എത്തും. ഇവിടുത്തെ ജീവനക്കാര്‍ അവിടെ നിന്ന് ഇറങ്ങുമ്പോള്‍ രണ്ടും മൂന്നും സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ പോക്കറ്റില്‍
ഇട്ടുകൊണ്ടാണ് ഇറങ്ങുന്നത്.

ഓണം, ബക്രീദ്, ക്രിസ്തുമസ് മുതലായ വിശേഷങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന റിബേറ്റുകളില്‍ നടത്തുന്ന അഴിമതി ജനങ്ങള്‍ അറിഞ്ഞാല്‍ മുഖത്ത് വിരല്‍ വെച്ച് പോകും.പ്രാദേശിക രാഷ്ട്രീയ നേതൃത്വവും എ.ആര്‍ ഓഫീസുമായി സഹകരിച്ചുകൊണ്ട് കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തി വരുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന മാസങ്ങളില്‍, വകുപ്പ് മന്ത്രിയുടെ ഓഫീസും എ.ആര്‍ ഓഫീസും കൂടി യോജിച്ചുകൊണ്ട് നിരവധി സഹകരണ സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയിട്ടുണ്ട്. മൂന്നു നിയമന ഉത്തരവ് അടക്കമാണ് രജിസ്ട്രേഷന്‍ നല്‍കിയിരിക്കുന്നത്. ഓരോ സംഘങ്ങളുടെയും മറവില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

കിളിമാനൂര്‍ നടരാജന്‍