വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് 16 വയസുകാരന്‍

0
124

മലപ്പുറം: സംസ്ഥാനത്ത് വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിന്‍റെ ഉറവിടം പോലീസ് കണ്ടെത്തി. വോയ്സ് ഓഫ് യൂത്ത് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്‌ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ 16 വയസുകാരനാണ്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ മറ്റു ചില വാട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ വന്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോടും അറസ്റ്റിലായവരുടെ ഫോണ്‍ പിടിച്ചെടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ വിളിച്ച്‌ വരുത്തി അന്വേഷണം തുടങ്ങയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here