ശബരിമല തീര്‍ത്ഥാടനം; എരുമേലിയിലെ ഒരുക്കങ്ങള്‍ പാതിവഴിയില്‍

0
48

 

പത്തനംത്തിട്ട:ശബരിമല തീര്‍ത്ഥാടന കാലം അടുത്തെത്തിയിട്ടും പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഇത്തവണയും ഒരുക്കങ്ങള്‍ എങ്ങുമെത്തിയില്ല . മാലിന്യ സംസ്കരണമടക്കം ഇത്തവണയും തലവേദനയാകും. ദേവസ്വം ബോര്‍ഡിന്‍റെ കാലവധി വെട്ടിചുരുക്കിയതും ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്.എരുമേലിയിലെ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഒരുക്കളും പൂര്‍ത്തിയായിട്ടില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത എരുമേലിയിലെ കൊച്ചുതോട്ടില്‍മാലിന്യം കൂടി അടിഞ്ഞ് കൂടിയതോടെ ഭക്തര്‍ക്ക് കിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ശുചിമുറികളും ഇത്തവണ ആവശ്യത്തിന് ഇല്ല. എരുമേലിയിലേക്കുള്ള റോഡുകളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. ഇത് ടാര്‍ ചെയ്യുന്ന പണികളും ആരംഭിച്ചിട്ടില്ല.ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്‍മാരില്‍ ഭൂരിഭാഗവും എരുമേലിയിലെ വാവര് പള്ളിയില്‍ കയറാതെ പോകാറില്ല. പ്രസിദ്ധമായ പേട്ട തുള്ളല്‍ ചടങ്ങും ഇവിടെയാണ് നടക്കുന്നത്.
എന്നാല്‍ മണ്ഡലകാലം അടുത്തെത്തിയിട്ടും മാലിന്യ സംസ്കരണമടക്കമുള്ള ഒരുക്കള്‍ പാതിവഴിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here