ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു

0
9

കൊല്‍ക്കത്ത : ഹിന്ദു -പാകിസ്ഥാന്‍ പരാമര്‍ശം നടത്തിയ ശശി തരൂരിനെതിരെ കേസെടുത്തു. അടുത്തമാസം 14 ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കൊല്‍ക്കത്ത കോടതി തരൂരിനെതിരെ കേസെടുത്തത്. എന്നാല്‍ തന്‍റെ നിലപാട് ആവര്‍ത്തിക്കുകയാണ് തരൂര്‍. ഒരു ഓണ്‍ലൈന്‍ ലേഖനത്തിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. വക്കുകളില്‍ ജാഗ്രത വേണമെന്ന ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. വീണ്ടും അധികാരത്തിലേറിയാല്‍ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെയാണ് പരാതി ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here