ശ്രീജിത് മരിച്ച കേസില്‍ മൂന്നു പൊലീസുകാരെ അറസ്റ്റ്ചെയ്തു

0
98

കൊച്ചി : വരാപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത് മരിച്ച കേസില്‍ മൂന്നു പൊലീസുകാരെ അറസ്റ്റ്ചെയ്തു. മൂന്നു പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തും. വൈദ്യപരിശോധനയ്ക്ക്ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) അംഗങ്ങളും എആര്‍ ക്യാമ്ബ് സേനാംഗങ്ങളുമായ ജിതിന്‍രാജ്, സന്തോഷ്കുമാര്‍, സുമേഷ് എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ്ചെയ്തത്. ബുധനാഴ്ച വൈകിട്ട് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം ഐജി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍ടിഎഫ് അംഗങ്ങളെയും പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്, എഎസ്‌ഐ സുധീര്‍, എസ്സിപിഒ സന്തോഷ് ഉള്‍പ്പെടെയുള്ളവരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തു. ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റിരുന്നതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നറിയാന്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഐജി എസ് ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here