ഷാജഹാനും പരീക്കുട്ടിയും വരുന്നു

0
167

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തിറങ്ങി. തെന്നിന്ത്യന്‍ നായിക അമലാ പോളാണ് ചിത്രത്തിലെ നായിക. മൂവരും ഒന്നിച്ചുള്ള ചിത്രമാണ് ആദ്യ ലുക്കിലുള്ളത്. വൈ.വി രാജേഷാണ് ചിത്രത്തിന് വേണ്ടി കഥയൊരുക്കുന്നത്. ഗോപീസുന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ മറ്റൊരു ഹൈലാറ്റാവും. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും. റമസാന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടുവിലത്തെ വിവരം. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിച്ച സ്‌കൂള്‍ ബസ് എന്ന ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നുണ്ട്