സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു

0
81

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന സ്ഥിതിയാണ്. ആഴ്ചകള്‍ക്ക്മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു. കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇതോടെ ജിഎസ്ടിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന മന്ത്രി തോമസ് ഐസക്കിന്‍റെ പ്രഖ്യാപനമാണ് പാഴ്‌വാക്കായത്. കോഴി ഇറച്ചിയുടെ വില 100 കടക്കാതെ നിലനിര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here