സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളി തീയിട്ട കേസില്‍ ഒരാള്‍ പിടിയില്‍

0
87

വെള്ളറട: തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ പള്ളി തീയിട്ട് നശിപ്പിച്ച്‌ കേസില്‍ ഒരാള്‍ പിടിയില്‍. പരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്ര ബാബു ആണ് അറസ്റ്റിലായത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന് പോലീസ് പറഞ്ഞു. പേരേക്കോണം ജങ്ഷന് സമീപം ഉള്ള അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച്‌ ഹാള്‍ ആണ് ചന്ദ്ര ബാബു തീയിട്ട് നശിപ്പിച്ചത് . അതേസമയം ഈ പള്ളിക്കു നേരെ മുമ്ബും ആക്രമണം നടന്നിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here