സംസ്ഥാനത്ത് വീണ്ടും കനത്ത മഴ

0
245

തിരുവനന്തപുരം :സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങള്‍, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങള്‍, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളില്‍‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുയാണ്.

രാവിലെ രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയുടെ 25 ബോട്ടുകള്‍ എത്തുമെന്നാണ് വിവരം. ജോധ്പൂരില്‍ നിന്നാണ് ബോട്ടുകള്‍ എത്തിക്കുക. ഇതില്‍ 15 എണ്ണം ചെങ്ങന്നൂരിലേക്കും 10 എണ്ണം തിരുവല്ലയിലേക്കുമാണ് എത്തിക്കുക. രാവിലെ ആറിന് ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും ബോട്ടുകള്‍ എത്തിയിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here