സച്ചിന്‍ നാളെ തിരുവനന്തപുരത്ത് , ബ്ലാസ്റ്റേഴസിന്റെ പുതിയ നിക്ഷേപ പങ്കാളിയെ പ്രഖ്യാപിച്ചേക്കും

0
203

തിരുവനന്തപുരം : സച്ചിന്‍ ടെന്‍ഡൂല്‍ക്കര്‍ നാളെ തിരുവനന്തപുരത്ത് എത്തും. ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴസ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളിയെ സച്ചിന്‍ നാളെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12 മണിക്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.തെലുങ്ക് സിനിമാ താരങ്ങളായ ചിരജ്ഞീവി, നാഗാര്‍ജ്ജുന, നിര്‍മ്മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ക്കും ബ്ലാസ്റ്റേഴ്‌സില്‍ ഓഹരികളുണ്ടാകുമെന്നാണ് സൂചന. നിലവില്‍ പ്രസ്ദാ ്ഗ്രൂപ്പിന് 80ഉം സച്ചിന് 20 ശതമാനം ഓഹരികളുമാണ് ഉളളത്.