സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മലയാളി താരം മഞ്ജിമാ മോഹൻ

0
36

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മലയാളി താരം മഞ്ജിമാ മോഹൻ നായികയാവുമെന്ന് വാർത്തകളുണ്ടായിരുന്നു.എന്നാൽ താൻ സണ്ടക്കോഴി 2വിന്‍റെ കരാർ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്ന് മഞ്ജിമ വെളിപ്പെടുത്തി.ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ താൻ തന്നെ അക്കാര്യം വെളിപ്പെടുത്തുമെന്നും മഞ്ജിമ പറഞ്ഞു.അച്ചം എൻപത് മടയമടാ എന്ന ചിത്രത്തിന് ശേഷം മഞ്ജിമ അഭിനയിക്കുമെന്നത് ഈ ചിത്രത്തിലാണെന്നായിരുന്നു റിപ്പോർട്ടുകൾ. വിശാലാണ് ചിത്രത്തിലെ നായകൻ. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് എസ്.ആർ. പ്രഭാകരനാണ്. സംഗീതം യുവൻ ശങ്കർ രാജ.