സന്തോഷ് ട്രോഫി; കേരളത്തിന് കിരീടം

0
111

കൊല്‍ക്കത്ത : സന്തോഷ് ട്രോഫി കിരീടം പതിനാല് വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക്. പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരാട്ടത്തില്‍ ബംഗാളിനെ 4-2നു തറപറ്റിച്ചാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്ത് രണ്ടുഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തുടരെ രണ്ടു തകര്‍പ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ മിഥുന്‍ വി യാണ് കേരളത്തിന്‍റെ റിയല്‍ ഹീറോയായി മാറിയത്.
ജിതിന്‍ എം എസിന്റെ ഗോളിലൂടെ 19ാം മിനുട്ടില്‍ കേരളം മുന്നിലെത്തി. 68 മിനുട്ടില്‍ ജിതിന്‍ മുര്‍മുവിലൂടെ ഒപ്പമെത്തിയ ബംഗാളിനെതിരെ എക്‌സ്ട്രാ ടൈമം തീരാന്‍ നാലു മിനുട്ട് ബാക്കി നില്‍ക്കെ കേരളം ലീഡെഡുത്തു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിര്‍തങ്കര്‍ സര്‍ക്കാര്‍ നേടിയ സുന്ദരമായ ഗോളിലൂടെ ബംഗാള്‍ കളി ഷൂട്ടൗട്ടിലെത്തിച്ചു. ഒടുവില്‍ ആന്റി ക്ലൈമാക്‌സില്‍ പതിമൂന്നുവര്‍ഷം അകന്നു നിന്ന സന്തോഷ് ട്രോഫി കിരീടം കേരളത്തിന്‍റെ ഷോക്കേസിലെത്തി.
പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കാനുള്ള ജീവന്മരണപോരാട്ടത്തില്‍ രാഹുല്‍ വി രാജുവും തറപറ്റിച്ചത് 32 തവണ ചാമ്ബ്യന്‍പട്ടം കരസ്ഥമാക്കിയ ബംഗാളിനെ. എതിര്‍ പോസ്റ്റില്‍ എണ്ണംപറഞ്ഞ പതിനെട്ട് ഗോള്‍ നിക്ഷേപിച്ച്‌ മൂന്നുഗോള്‍ മാത്രം വഴങ്ങിയാണ് കേരളം കിരീടത്തിലേക്കെത്തിയത്.
ബംഗാളിനെ സന്തോഷ് ട്രോഫി ഫൈനലില്‍ ഒരിക്കല്‍ പോലും കേരളത്തിന് തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന ചരിത്രമാണ് ഇതോടെ പഴങ്കഥയായത്. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയ 1994 ല്‍ ഷൂട്ടൗട്ടില്‍ കീഴടങ്ങാനായിരുന്നു കേരളത്തിന്‍റെ
വിധി. ഇതിനുമുമ്ബ് ഒമ്ബതു തവണ സന്തോഷ് ട്രോഫിക്ക് ബംഗാള്‍ വേദിയായപ്പോഴും ആതിഥേയര്‍ കിരീടം കൈവിട്ടിട്ടില്ല. എന്നാല്‍ ഇത്തവണ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന്‍റെ തിരുമുറ്റത്ത് സതീവന്‍ ബാലന്‍റെ കുട്ടികള്‍വിജയത്തിന്‍റെ വെന്നിക്കൊടി പറപ്പിച്ചപ്പോള്‍ ചരിത്രം വഴിമാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here