സര്‍ക്കാര്‍ ഭൂമി ശ്മശാനമാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്

0
71

 

ന്യുഡല്‍ഹി: സര്‍ക്കാര്‍ ഭൂമി ശ്മശാനമാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. കരിബസ്താന്‍ ഇസതാസ്മിയ അസോസിയേഷന്‍ എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
സര്‍ക്കാര്‍ ഭൂമി ശ്മശാനമായി മാറ്റാന്‍ പറ്റില്ലെന്നും അവിടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതി.പശ്ചിമ ഡല്‍ഹിയിലെ വിപിന്‍ ഗാര്‍ഡനു സമീപമുള്ള സര്‍ക്കാര്‍ ഭൂമി ഒരു മുസ്ലീം സംഘടന ശ്മശാനമായി ഉപയോഗിക്കുന്നുവെന്ന് ഒരു എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്റെ വെളിച്ചത്തിലാണ് സംഘടന കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റേതോ തുറസ്സായി കിടക്കുന്ന സ്ഥലത്തോ ആര്‍ക്കെങ്കിലും വിവേകരഹിതമായി സംസ്കാരം നടത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ ദ്വാരക സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ പുറപ്പെടുവിച്ച വിധി നിലനില്‍ക്കും. എല്ലാവരും വിധി പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പ്രദേശിക ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഡല്‍ഹിയില്‍ ശ്മശാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ തട്ടിയെടുക്കുന്നതായി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here