സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നത് താനല്ല : മെസ്സി കോടതിയില്‍

0
94

ബാഴ്‌സലോണ : തന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് കാര്യങ്ങളും നിയന്ത്രിക്കുന്നത് താനല്ലെന്ന് ഫുട്‌ബോൾ താരം ലയണൽ മെസി. നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള കോടതിയിലാണ് മെസി ഇക്കാര്യം പറഞ്ഞത്. തനിക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും താരം വാദിച്ചു. ലയണൽ മെസിക്കും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പിതാവ് ജോർജിനുമെതിരെ 46 ലക്ഷം ഡോളറിന്റെ തട്ടിപ്പ് കേസാണുള്ളത്. മെസി പിതാവിനോടൊപ്പമാണ് കോടതിയിൽ ഹാജരായത്. നാല് മണിക്കൂറോളം കോടതി നടപടികൾ നീണ്ടു. പിതാവിനേയും ഉപദേശകരേയും വിശ്വാസമുള്ളതിനാൽ രേഖകൾ വായിച്ചുനോക്കാതെയാണ് താൻ ഒപ്പിട്ടതെന്നും മെസി വാദിച്ചു. വിവിധ കമ്പനികളുമായുള്ള പരസ്യകരാറുകളിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ടാണ് നികുതി വെട്ടിപ്പ് ആരോപണം.