സാമ്പത്തിക സംവരണത്തിനായുള്ള ബില്‍ രാഷ്ട്രപതി ഒപ്പുവച്ചു

0
48

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു.രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ലോക്‌സഭയിലും മൃഗീയ ഭൂരിപക്ഷതോടെയായിരുന്നു ബില്‍ പാസായത്. സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here