സിറിയ: ഐഎസിന് വീണ്ടും തിരിച്ചടി

0
59

 

സിറിയ: സിറിയയില്‍ ഐഎസിന് വീണ്ടും തിരിച്ചടി. രാജ്യത്തെ അവസാനത്തെ ശക്തികേന്ദ്രമായ അല്‍ബു കമലും സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ദേര്‍ അല്‍സോര്‍ ദിവസങ്ങള്‍ക്ക് മുമ്പ് സേന പിടിച്ചെടുത്തിരുന്നു.
ഇറാഖ് – സിറിയ അതിര്‍ത്തിയോട് ചേര്‍ന്ന് ദേര്‍ അല്‍സോര്‍ മേഖലയിലെ ചെറിയ പ്രദേശമാണ് അല്‍ബു കമാല്‍. ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഇവിടെ ഭീകരര്‍ക്കെതിരെ നടന്നത്. ഇറാഖില്‍ നിന്നുള്ള ഷിയാ പോരാളികളും സിറിയന്‍ സൈന്യത്തോടൊപ്പമുണ്ട്. ആക്രമണത്തിനൊടുവില്‍ അല്‍ബു കമാല്‍ പിടിച്ചെടുക്കാനായെന്ന് സൈന്യം അവകാശപ്പെട്ടു. ഐഎസ് നേതാക്കളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സിറിയയില്‍ ഐഎസിന് നിലനില്‍പ് നഷ്ടപ്പെട്ടിരിക്കുകയാണ്. മേഖലയിലെ മരുഭൂമി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. അവശേഷിക്കുന്ന ഭീകരരെ ഉടന്‍ വധിക്കാനാകുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here