സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സണ്ണിവെയ്നും ഒന്നിക്കുന്നു

0
23

ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും സണ്ണിവെയ്നും ഒന്നിക്കുന്നു. മോളിവുഡിലെ സീനിയർ അസോസിയേറ്റ് ഡയറക്ടർമാരിലൊരാളായ അംബിക റാവു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മുത്തുഗൗവിൽ ഭരത് എന്ന എൻജിനീയറിങ്ങ് വിദ്യാർത്ഥിയെ അവതരിപ്പിച്ച ഗോകുലിന്‍റെ അഭിനയത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്‍റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രീ – പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. ഒരു കോമഡി ത്രില്ലറായ ചിത്രത്തിൽ ഇരുവർക്കും പ്രാധാന്യമുള്ള വേഷമാണ്. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.