സുര്യയുടെ നായികയായി സായി പല്ലവി

0
241

മലയാളികളുടെ സ്വന്തം സായിപല്ലവി തമിഴില്‍ സൂര്യയുടെ നായികയാകുന്നുവെന്ന് പുതിയ വാര്‍ത്ത.മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങള്‍ ഈ താരത്തെ തേടിയെത്തിയിരുന്നു. തുടക്കക്കാരിയെന്ന നിലയില്‍ മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള സ്വീകാര്യതയാണ് സായി പല്ലവിക്ക് ലഭിച്ചത്. മലയാളിയാണെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകന് നേരെ താരം ചൂടായത് അടുത്തിടെ വിവാദമായിരുന്നു. മലയാളിയാണെന്ന വിശേഷണത്തോട് അശേഷം യോജിപ്പില്ലെന്ന് സായി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തോടെ താരത്തിന്റെ ജനപ്രീതി കുറയുകയും അഹങ്കാരിയാണെന്ന് മുദ്ര കുത്തുകയും ചെയ്തു. മലയാള സിനിമകളിലൂടെ തുടക്കം കുറിച്ച പല അഭിനേത്രികളും മലയാളി വിശേഷണത്തില്‍ അഭിമാനിക്കുന്നതിനിടയിലാണ് സായിയുടെ ഈ പ്രതികരണം. മുന്‍പ് വിക്രമിന്റെ ധ്രുവനക്ഷത്രത്തിലെ നായികാവേഷം വേണ്ടെന്ന് വെച്ചതിനും താരം ഏറെ പഴി കേട്ടിരുന്നു. സൂര്യ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്തു നിന്നും പുറത്തുവന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here