സൂര്യയുടെ വില്ലനായി മോഹന്‍ലാല്‍

0
93

സൂര്യയോടൊപ്പം മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. സിനിമയില്‍ സൂര്യയുടെ വില്ലനായാണ് മോഹന്‍ലാല്‍ എത്തുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും, അഭിനയ സാധ്യതയുമുള്ള കഥാപാത്രത്തിന് മോഹന്‍ലാലല്ലാതെ മറ്റൊരു ചോയ്‌സില്ലെന്ന് കെവി ആനന്ദ് പറഞ്ഞു. ജൂലൈലാണ് കെവി ആനന്ദ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രീകരണത്തിനായി വിദേശ ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്‍റെ സഹോദരന്‍ അല്ലു സിരീഷും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലും, അല്ലു സിരീഷും 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here