സൂര്യ നിർമ്മിക്കാനൊരുങ്ങുന്നു സിനിമയില്‍ നായകനായി അനുജൻ കാർത്തി

0
129

അനുജൻ കാർത്തിയെ നായകനാക്കി സൂപ്പർതാരം സൂര്യ സിനിമ നിർമ്മിക്കാനൊരുങ്ങുന്നു.കാർത്തിക്ക് അനുയോജ്യമായ തിരക്കഥയുടെ അന്വേഷണത്തിലാണത്രേ സൂര്യ. കാർത്തിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല. കാർത്തിയുടെ പുതിയ ചിത്രം കാഷ്മോര റിലീസിനൊരുങ്ങുകയാണ്. നയൻതാരയാണ് ഈ ചിത്രത്തിലെ നായിക. ശ്രീദിവ്യയും മനീഷയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിവേകാണ് വില്ലൻ വേഷത്തിൽ.മണിരത്നത്തിന്‍റെ അടുത്ത ചിത്രത്തിലും കാർത്തിയാണ് നായകൻ. റൊമാന്റിക് ത്രില്ലറാണ് ചിത്രം. നായികയായി എത്തുന്നത് ബോളിവുഡ് താരം അതിഥി റാവുവാണ്.