സോളാര്‍ റിപ്പോര്‍ട്ട്: “ഊഹാപോഹങ്ങളുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയായ നടപടിയല്ല”- ചെന്നിത്തല

0
47

 

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . യുഡിഎഫ് പടയൊരുക്കത്തിന് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കേട്ടറിവുകളുടേയും ഊഹാപോഹങ്ങളുടേയും പേരില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരേ കേസ് എടുക്കുന്നത് ഒരു സര്‍ക്കാറിന് ചേര്‍ന്ന നടപടിയല്ല.ഊഹാപോഹങ്ങളുടേയും കേട്ടറിവുകളുടേയും പേരില്‍ കേസ് എടുക്കുകയാണെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാറിനും നിരവധി കേസുകള്‍ എടുക്കാമായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഇത്തരത്തില്‍ കേസ് എടുക്കുന്നത് യുഡിഎഫിന്‍റെ നയമല്ല. രണ്ടു തവണ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ ഇത്തരമൊരു കേസില്‍ കുടുക്കാമെന്ന് ആരും വിചാരിക്കേണ്ട. സോളാര്‍ കേസിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here