സോളാറില്‍ കേസ് : കോണ്‍ഗ്രസിന് പിന്തുണപ്രഖ്യാപിച്ച് മുസ്ലിംലീഗ്

0
70

 

മലപ്പുറം: സോളാര്‍ കേസിലൂടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പിന്തുണയുമായി മുസ്ലിംലീഗ്. സോളാറിന്‍റെ പേരും പറഞ്ഞു യു.ഡി.എഫിനെ തേജോവധം ചെയ്തു പടയൊരുക്കം നടത്താന്‍ നോക്കേണ്ടെന്നും ഇതിനെ പ്രതിരോധിക്കുമെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി.
ജനദ്രോഹനിലപാടുകളുമായി മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാരിന് ശക്തമായ താക്കീതായി മാറുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയെന്നും ഇതിന് മുസ്ലിംലീഗിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു .സോളാര്‍കേസിന്‍റെ പേരില്‍ ജാഥയെ തോജോവദം നടത്താന്‍ ശ്രമം മലപ്പുറത്തു നടന്നാല്‍ ശക്തമായി പ്രതികരിക്കാനും ചെന്നിത്തലക്ക് പൂര്‍ണ പിന്തുണ നല്‍കാനും മുസ്ലിംലീഗ് തീരുമാനിച്ചു.
ഇത് സംബന്ധിച്ച്‌ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അരിമ്ബ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, സെക്രട്ടറിമാരായ എം.എ. ഖാദര്‍, സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം 13ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് മലപ്പുറം മുസ്ലിംലീഗ് ഓഫീസില്‍ വെച്ച്‌ ചേരും. ബന്ധപ്പെട്ട പ്രതിനിധികള്‍ കൃത്യസമയത്ത് തന്നെ യോഗത്തില്‍ എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് അറിയിച്ചു.
അതോടൊപ്പം മുസ്ലിംലീഗിന്‍റെ വനിതാവിഭാഗമായ വനിതാലീഗും പടയൊരുക്കം ജാഥയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പടയൊരുക്കംജാഥയ്ക്ക് മലപ്പുറം ജില്ലാ വനിത ലീഗിന്‍റെ നേതൃത്വത്തില്‍ ഒപ്പുശേഖരണവും നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹ്റ മമ്ബാട് ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here