സ്ഥാനാര്‍ത്ഥി നിര്‍ണയം; കേരള കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും

0
290

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള ഭിന്നത പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഇന്ന് യോഗം ചേരും. പ്രശ്‌ന പരിഹാരത്തിനായി പി ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളായ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസിന്‍റെ കൂടെ പിന്തുണയോടെയാണ് ജോസഫ് സ്ഥാനാര്‍ത്ഥി മോഹം പരസ്യമാക്കിയത്. അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തോമസ് ചാഴിക്കാടന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവര്‍ത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്ബോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here