സ്വച്ഛ് ഭാരത് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലിയോ ഹെല്ലര്‍ രംഗത്ത്

0
20

 

ഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരതിനെ രൂക്ഷമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി ലിയോ ഹെല്ലര്‍ രംഗത്ത്. മനുഷ്യാവകാശങ്ങളെ സമഗ്രമായി പരിഗണിക്കാത്ത പദ്ധതിയാണ് സ്വച്ഛ് ഭാരതെന്ന് യുഎന്‍ അദ്ദേഹം വിമര്‍ശിച്ചു.
കുടിവെള്ളത്തിനും ശുചിമുറിക്കുമുള്ള അവകാശം രണ്ടാണെങ്കിലും പരസ്പരം ബന്ധപ്പെട്ടതാണ്. എന്നാല്‍ സ്വച്ഛ് ഭാരതില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് ശുചിമുറി നിര്‍മാണത്തിനാണ്. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് അത്ര പ്രാധാന്യം നല്‍കുന്നില്ല. കുടിവെള്ളം എത്തിക്കാന്‍ കൂടി സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ പദ്ധതി പൂര്‍ണമാകൂ എന്ന് ഹെല്ലര്‍ പറഞ്ഞു.
ശുചിമുറി നിർമിക്കാത്തതിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നതും റേഷൻ കാര്‍ഡ് റദ്ദാക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here