സ്വീഡിഷ് റേഡിയോ സ്റ്റേഷന്‍ ഐഎസ് ഭീകരവാദ സംഘടന ഹാക്ക് ചെയ്തു

0
68

 

സ്റ്റോക്ഹോം: സ്വീഡിഷ് റേഡിയോയുടെ പ്രഭാത ഷോയില്‍ ഐഎസ് പ്രചാര ഗാനം കേട്ട് ആളുകള്‍ നടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്വീഡിഷ് റേഡിയോ ഐഎസ് ഭീകരവാദ സംഘടന ഹാക്ക് ചെയ്ത് ഐഎസിന്‍റെ പ്രചാര ഗാനം പുറത്തുവിട്ടത്.തെക്കന്‍ നഗരമായ മല്‍മോയിലെ റേഡിയോയിലൂടെയാണ് അരമണിക്കൂറോളം പോപ് സ്റ്റെയിലുള്ള ‘ഫോര്‍ ദ് സേക്ക് ഓഫ് അള്ളാ’ എന്ന ഐഎസ് ഗാനം മുഴങ്ങിയത്. റേഡിയോയുടെ ഫ്രീക്വന്‍സി ഭീകരര്‍ ഹൈജാക്ക് ചെയ്തുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മിക്സ് മെഗാപോള്‍ എന്ന പുലര്‍കാല പരിപാടിയുടെ പ്രക്ഷേപണത്തിനിടെയാണ് പ്രശ്നം ഉണ്ടായത്.
പടിഞ്ഞാറന്‍ ഇറാക്കിലേയും, സിറിയയിലേയും യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസ് തയാറാക്കിയ ഗാനമാണ് റേഡിയോയിലൂടെ മുഴങ്ങിക്കേട്ടത്. പൈറേറ്റ് ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച്‌ ആരോ തങ്ങളുടെ ഫ്രീക്വന്‍സി തടസ്സപ്പെടുത്തുകയായിരുന്നെന്ന് മിക്സ് മെഗാപോള്‍ ഉടമ കോബ് ഗ്രാവെസ്റ്റാം പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണെന്നും പോലീസില്‍ അറിയിച്ചെന്നും റേഡിണ്‍യാ അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here