സൗദി : പെട്രോള്‍ പമ്പുകള്‍ വഴി ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് അനുമതി നല്‍കും

0
39

 

സൗദി: സൗദിയില്‍ പെട്രോള്‍ പമ്പുകള്‍ വഴി ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന് അനുമതി നല്‍കും. അറബ് മാധ്യമങ്ങളാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പ്രത്യേക സുരക്ഷാ പദ്ധതികളും പൂര്‍ത്തിയാക്കണം. നിലവില്‍ രാജ്യത്തെ ഇന്ധന പമ്പുകള്‍ വഴി പെട്രോളും ഡീസലുമാണ് വിതരണം ചെയ്യുന്നത്. എല്‍പിജി സിലിണ്ടര്‍ പ്രത്യേക കേന്ദ്രങ്ങള്‍ വഴിയും. രണ്ട് രണ്ട് തരത്തിലാണ് സുരക്ഷാ നിബന്ധനകള്‍. കടമ്പകളേറെ പൂര്‍ത്തിയാക്കണം എല്‍പിജി വിതരണ സ്ഥാപനങ്ങള്‍.
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയേ രണ്ടു കൂട്ടര്‍ക്കും അനുമതി നല്‍കൂ. പമ്പുകള്‍ വഴി സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പ്രത്യേക സുരക്ഷാ ചട്ടങ്ങളുണ്ടാകും. ഇത് പാലിക്കുന്നവര്‍ക്ക് പരിശോധനക്ക് ശേഷം അനുമതി നല്‍കാനാണ് നീക്കം. എന്നാല്‍ ഇതെന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
നേരത്തെ പമ്പുകള്‍ വഴി സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നതായി അറബ് മാധ്യമങ്ങള്‍ പറയുന്നു. ഇതാണിപ്പോള്‍ പ്രാബല്യത്തിലാകാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here