സൗദി പ്രതിസന്ധി :ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അറുപത്തി ആറായിരം കവിഞ്ഞു

0
143

 

സൗദി:സൗദിയില്‍ ഈ വര്‍ഷം ജോലി നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം അറുപത്തി ആറായിരം കവിഞ്ഞു. ജോലി നഷ്ടപ്പെട്ടവരില്‍ ഇരുപതിനായിരത്തിലേറെ പേരും സ്ത്രീകളാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം ഊര്‍ജിത സ്വദേശി വത്കരണമാണ് വിദേശികള്‍ക്ക് വിനയായത്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരുടെ ജോലിയെ പ്രശ്നം കാര്യമായി ബാധിച്ചിട്ടില്ല. സാമ്പത്തിക മാധ്യമങ്ങള്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍. 66,300ലേറെ വിദേശി ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായതെന്ന് കണക്കിലുണ്ട്. ഇതില്‍ 13,200 പേര്‍ക്കും 2017 രണ്ടാം പാദത്തിലാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആഗോളാടിസ്ഥാനത്തിലുള്ള സാമ്പത്തിക മാന്ദ്യം ജോലികളെ ബാധിച്ചു. ഒപ്പം പുറമെ സൗദി തൊഴില്‍ മന്ത്രാലയം നടത്തിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണവും വിദേശി തൊഴില്‍ രഹിതരുടെ എണ്ണം കൂട്ടി.
തൊഴില്‍ രഹിതരില്‍ 18,726 പേരും ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. 22,865 പേര്‍ സെക്കന്‍ററി വിദ്യാഭ്യാസമുള്ളവരും. കുറഞ്ഞ വിദ്യാഭായസമുള്ളവരില്‍ 704 പേര്‍ക്ക് മാത്രമാണ് ജോലി പോയത്. അതായത് മകിച്ച വിദ്യാഭ്യാസമുള്ളവരാണ് തൊഴില്‍ പ്രതിസന്ധി നേരിടുന്നത് എന്നര്‍ഥം. രാജ്യത്ത് ആകെയുള്ള തൊഴില്‍ രഹിതരില്‍ സ്വദേശികളാണ് ഏറ്റവും കൂടുതല്‍.

LEAVE A REPLY

Please enter your comment!
Please enter your name here