സൗദി വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
275

ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെയാണ് സൗദി വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ഇരുപത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യ സൗദി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നലെ രാത്രിതന്നെ അദ്ദേഹം സൗദിയിലേയ്ക്ക് തിരിച്ചു. നാല് മണിക്കൂറുകള്‍ മാത്രമാണ് അദ്ദേഹം ഡല്‍ഹിയില്‍ ചെലവഴിച്ചത്. വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here