സ​​​ന്തോ​​​ഷ് ട്രോ​​​ഫി; കേ​​​ര​​​ള ടീ​​​മി​​​ലെ ക​​​ളി​​​ക്കാ​​​ര്‍​​​ക്കും പ​​​രി​​​ശീ​​​ല​​​ക​​​നും ര​​​ണ്ടു ല​​​ക്ഷം പാ​​​രി​​​തോ​​​ഷി​​​കം

0
116

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്തോ​​​ഷ് ട്രോ​​​ഫി കി​​​രീ​​​ടം നേ​​​ടി​​​യ കേ​​​ര​​​ള ടീ​​​മി​​​ലെ 20 ക​​​ളി​​​ക്കാ​​​ര്‍​​​ക്കും മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​നും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം പാ​​​രി​​​തോ​​​ഷി​​​കം ന​​​ല്‍​​​കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. മാ​​​നേ​​​ജ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍, ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്റ്റ് എ​​​ന്നി​​​വ​​​ര്‍​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​​​കും. സ​​​ന്തോ​​​ഷ് ട്രോ​​​ഫി നേ​​​ടി​​​യ കേ​​​ര​​​ള ടീ​​​മി​​​ലെ 11 പേ​​​ര്‍​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യ്ക്ക് അ​​​നു​​​സ​​​രി​​​ച്ച്‌ സ​​​ര്‍​​​ക്കാ​​​ര്‍ ജോ​​​ലി ന​​​ല്‍​​​കും. സ​​​ന്തോ​​​ഷ് ട്രോ​​​ഫി ടീ​​​മി​​​ലെ ക​​​ളി​​​ക്കാ​​​രി​​​ല്‍ സ്വ​​​ന്ത​​​മാ​​​യി വീ​​​ടി​​​ല്ലാ​​​ത്ത കെ.​​​പി. രാ​​​ഹു​​​ലി​​​ന് (പീ​​​ലി​​​ക്കോ​​​ട് കാ​​​സ​​​ര്‍​​​ഗോ​​​ഡ്) വീ​​​ട് നി​​​ര്‍​​​മി​​​ച്ചു ന​​​ല്‍​​​കും.
ദേ​​​ശീ​​​യ വോ​​​ളി​​​ബോ​​​ള്‍ ചാ​​​ന്പ്യ​​​ന്‍​​​ഷി​​​പ്പ് നേ​​​ടി​​​യ കേ​​​ര​​​ള ടീ​​​മി​​​ലെ 12 ക​​​ളി​​​ക്കാ​​​ര്‍​​​ക്കും പ​​​രി​​​ശീ​​​ല​​​ക​​​നും 1.5 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​​​കും. മാ​​​നേ​​​ജ​​​ര്‍​​​ക്കും അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ചി​​​നും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ല്‍​​​കും. വോ​​​ളി ചാ​​​ന്പ്യ​​​ന്‍​​​ഷി​​​പ്പ് നേ​​​ടി​​​യ ടീ​​​മി​​​ലെ സി.​​​കെ. ര​​​തീ​​​ഷി​​​ന് കി​​​ന്‍​​​ഫ്ര​​​യി​​​ല്‍ സൂ​​​പ്പ​​​ര്‍​​​ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച്‌ കോ​​​ഴി​​​ക്കോ​​​ട് നി​​​യ​​​മ​​​നം ന​​​ല്‍​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here