ഹിമാചലില്‍ ഇന്ന്‍ നിയമസഭാ തെരഞ്ഞെടുപ്പ്

0
29

 

ഹിമാചൽ പ്രദേശ് :ഹിമാചൽ പ്രദേശിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. 68 മണ്ഡലങ്ങളിലേക്കായി 338 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 49 ലക്ഷം വോട്ടർമാരാണ് ഇത്തവണ ഹിമാചലിലുള്ളത്. 8 ഇടങ്ങളിൽ ത്രികോണ മത്സരം നടക്കുമ്പോൾ ബിജെപിയും കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി വീരഭദ്ര സിങ്, ബിജെപിയുടെ മുൻ മുഖ്യമന്ത്രി പ്രേംകുമർ ദുമൽ, മുൻ ഷിംല മേയർ സഞ്ജയ് ചൗഹാൻ, വീരഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. വോട്ടെണ്ണൽ അടുത്ത മാസം 18ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here