ഹൃത്വിക്ക് റോഷന്‍റെ ‘മോഹന്‍ജോ ദാരോ’ ആഗസ്തില്‍

0
41

സംസ്‌കാരവുമായി ബന്ധപ്പെട്ട ചരിത്രകഥ പറയുന്ന ഹൃത്വിക്ക് റോഷന്‍റെ പുതിയ ചിത്രം ‘മോഹന്‍ജോ ദാരോ’യുടെ ട്രെയിലര്‍ പുറത്തുവന്നു. ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. മോഹന്‍ജോ ദാരോയില്‍ ജീവിച്ചിരുന്ന സര്‍മാന്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക്ക് അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ നായികയി എത്തുന്നത്‌. കബീര്‍ ബേദി, അരുണോദയ് സിംഗ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ലഗാന്‍, ജോധാ അക്ബര്‍ എന്നിവയ്ക്ക് ശേഷം അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രമാണ് മോഹന്‍ജോ ദാരോ. എ.ആര്‍.റഹ്മാനാണ് സംഗീതം.
100 കോടി മുതല്‍ മുടക്കുള്ള ചിത്രം ആഗസ്തില്‍ പുറത്തിറങ്ങും.