ഹോണ്ടയുടെ ന്യൂ മോഡല്‍ സ്കൂട്ടര്‍’ഗ്രാസിയ’ വിപണിയില്‍

0
50

 

 

അര്‍ബന്‍ സ്കൂട്ടര്‍ എന്ന വിശേഷണവുമായി ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍’ഗ്രാസിയ’ വിപണിയില്‍. നവീന സാങ്കേതികവിദ്യ സഹായത്തോടെയാണ് ഗ്രാസിയയുടെ നിര്‍മാണം.”സ്കൂട്ടര്‍വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്. ഇതിനു പുറമേയാണ് ഏററവും പുതിയ സാങ്കേതികവിദ്യയും ഫീച്ചറുകളും ഉള്‍പ്പെടുത്തി ഗ്രാസിയകൂടി എത്തിയത്.
സൗകര്യപ്രദമായ യാത്ര പ്രദാനംചെയ്യുന്ന ഡിസൈനും ഉന്നതഗുണനിലവാരവും ഉറപ്പുനല്‍കുന്നതാണ് ഗ്രാസിയ എന്ന് കമ്ബനി അറിയിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ രണ്ടുകോടി സ്കൂട്ടറാണ് രാജ്യത്ത് വിറ്റഴിച്ചത്. ആറു നിറങ്ങളില്‍ ഗ്രാസിയ ലഭിക്കും. 57,897 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here