ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി അ​ന്ത​രി​ച്ചു

0
86

ല​ണ്ട​ന്‍: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി (82) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച റോ​യ​ല്‍ മാ​സ്ഡെ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ്രി​ട്ട​ണി​ലെ പ്ര​മു​ഖ ന​ട​നാ​യി​രു​ന്ന ഫി​ന്നി 2011 മു​ത​ല്‍ വൃ​ക്ക​യി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​റു​പ​തോ​ളം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു.

ഷേ​ക്സ്പീ​രി​യ​ന്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യം രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. 1960ല്‍ ‘​ദ എ​ന്‍റ​ര്‍​ടെ​യ്ന​ര്‍’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി. അ​ന്നേ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ ‘സാ​റ്റ​ര്‍​ഡെ നൈ​റ്റ് ആ​ന്‍റ് സ​ണ്‍​ഡേ മോ​ര്‍​ണിം​ഗ്’ എ​ന്ന ചി​ത്രം ആ​ല്‍​ബ​ര്‍​ട്ടി​നെ പ്ര​ശ​സ്ത​നാ​ക്കി. ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ്, എ​മ്മി പു​ര​സ്കാ​രം എ​ന്നി ക​ര​സ്ഥ​മാ​ക്കി. നാ​ല് ത​വ​ണ ഓ​സ്ക​റി​ന് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here