​ഇ​ന്ത്യൻ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്‍റെ ​പു​തി​യ​ ​പ​രി​ശീ​ല​ക​നെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ഇ​ന്റർ​വ്യൂ​​ ​ഇ​ന്ന്

0
37

കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ഇന്റർവ്യൂ ഇന്ന് നടക്കും. സച്ചിൻ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരുൾപ്പെട്ട ബി.സി.സി.ഐയുടെ ഉപദേശക സമിതിയാണ് ഇന്റർവ്യൂ നടത്തുന്നത്. സച്ചിൻ വീഡിയോ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക.അനിൽ കുംബ്ളെ, സന്ദീപ് പാട്ടീൽ, രവിശാസ്ത്രി തുടങ്ങിയവർ അഭിമുഖത്തിനെത്തുന്നുണ്ട്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ലഭിച്ച 57 അപേക്ഷകരിൽ നിന്ന് 21 പേരെയാണ് ഇന്റർവ്യൂവിന് ക്ഷണിച്ചിരിക്കുന്നത്. ഇന്റർവ്യൂ ബോർഡിന്‍റെ ശുപാർശ 24 ന് ചേരുന്ന ബി.സി.സിഐ വർക്കിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം പുതിയ കോച്ചിനെ പ്രഖ്യാപിക്കും.