ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അന്തിമഘട്ടത്തില്‍; കിം ജോങ് അന്‍

പ്യോങ്യാങ് : ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തരമിസൈല്‍ അന്തിമഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്‍ വെളിപ്പെടുത്തി. രാജ്യം കിഴക്കിന്‍റെ സൈനികശക്തിയായി മാറിയെന്നും അതിശക്തനായ ശത്രുവിനുപോലും ഉത്തരകൊറിയയെ തൊടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളുടെ കടുത്ത ഉപരോധത്തെ മറികടന്ന് പോയവര്‍ഷം രണ്ട് ആണവപരീക്ഷണങ്ങള്‍ നടത്തിയ കിം ജോങ് അന്‍ പുതുവത്സരസന്ദേശത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ആണവപരീക്ഷണത്തില്‍ അതിദൂരം മുന്നിലെത്തിയെന്ന ഉത്തരകൊറിയയുടെ വെളിപ്പെടുത്തല്‍ ആശങ്കാജനകമാണെന്ന് പാശ്ചാത്യ വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. സെപ്തംബറില്‍ ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണം ആഗോളതലത്തില്‍ ഏറെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

Comments are closed, but trackbacks and pingbacks are open.