ബിജെപി ലക്നൗവിൽ നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

ഉത്തർപ്രദേശ് : ബിജെപി ലക്നൗവിൽ നടത്തുന്ന റാലിയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. ഉച്ചയോടെയാണ് റാലി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് റാലി നടത്തുന്നത്. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഈ റാലിക്ക് ശേഷം ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തു വിടുമെനന്നും അഭ്യൂഹമുണ്ട്. നോട്ട് അസാധുവാക്കൽ മുഖ്യവിഷയമാക്കിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. അതേസമയം നോട്ട് അസാധുവാക്കലിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളുടെ ആദ്യ ഘട്ടം ഇന്ന് തുടങ്ങും.

Comments are closed, but trackbacks and pingbacks are open.