വിവാഹം പൊരുത്തം നോക്കിമാത്രമല്ല

9 പൊരുത്തമുണ്ടെന്ന് കണ്ടിരുന്നാലും ഉപേക്ഷായോഗമോ വിരഹയോഗമോ ഉണ്ടെങ്കില്‍ എന്തുഫലം. ഏതുജാതിയിലുള്ള വിവാഹമാണ് സ്ത്രീക്ക് വിധിച്ചിരിക്കുന്നതെന്ന് ഗ്രഹനിലനോക്കി ബാല്യത്തിലേ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. വരാനിരിക്കുന്ന ദുര്‍വ്വിധിയെ മുന്‍കൂട്ടി അറിയുന്നതാണ് ജ്യോതിഷം.

സ്ത്രീയുടെ അഷ്ടമഭാവം കൊണ്ടാണ് വൈധവ്യം ചിന്തിക്കുക. ഏഴാം ഭാവംകൊണ്ട് ഭര്‍ത്താവിനേയും ഭര്‍ത്താവിന് ആകര്‍ഷകമായ സൗന്ദര്യാദി ഗുണങ്ങളെയും ചിന്തിക്കുക. സ്ത്രീജാതകത്തില്‍ ലഗ്നത്തില്‍നിന്നും ചന്ദ്രനില്‍നിന്നും അഷ്ടമത്തില്‍ ഒരു ഗ്രഹവും നില്‍ക്കാത്തതാണ് നന്നെന്ന് ആചാര്യന്‍ പറയുന്നു. ശുഭഗ്രഹങ്ങള്‍പോലും അഷ്ടമത്തില്‍നിന്നാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് കഷ്ടത നേരിടും. ഏഴിലോ, എട്ടിലോ പാപന്‍ നിന്നാല്‍ ഒന്‍പതില്‍ ഒരു ശുഭഗ്രഹംനിന്നാല്‍ ദോഷം പരിഹരിക്കപ്പെടും. എന്നാല്‍ ഏഴില്‍ പാപനും 9-ല്‍ ശുഭനും നിന്നാല്‍ പ്രവത്യായോഗമാണ്. അഷ്ടമത്തില്‍ വ്യാഴവും ബുധനും കൂടി നിന്നാല്‍ ഭര്‍ത്താവുമായി അകന്നു കഴിയും. ചന്ദ്രന്‍, ശുക്രന്‍, രാഹു, കേതു ഇവയിലൊന്നു നിന്നാല്‍ മൃതിഫലമാണ്. കേതു, ചൊവ്വയെപ്പോലെ തന്നെ ദോഷം ചെയ്യുന്ന ഗ്രഹമാണ്. ഏഴില്‍ നില്‍ക്കുന്ന ചൊവ്വ ബാല്യത്തിലേ വിധവയാക്കും. ഭര്‍ത്താവുമായി വിരഹവിരോധവിയോഗാദികള്‍ക്ക് സംഗതിവരുത്തും. ചിലപ്പോള്‍ വിവാഹവും വൈകും. ഏഴില്‍ ശനി വ്യാഴം, ചന്ദ്രന്‍ ഇവര്‍ നിന്നാലും വിവാഹത്തിന് താമസമുണ്ടാകും. ഏഴില്‍ മൂന്ന് പാപന്മാര്‍ നിന്നാലും ഭര്‍ത്താവ് മരണപ്പെടും. ഏഴാമിടം പാപക്ഷേത്രമാവുക, അവിടെ ശനിയും ചൊവ്വയും ഒത്തു നില്‍ക്കുക; വൈധവ്യമാണ് ഫലം. ഏഴാമിടത്ത് ചന്ദ്രനും ചൊവ്വയും കൂടി നിന്നാല്‍ ദ്വിഭര്‍ത്തൃയോഗമാണ്. ഭര്‍ത്താവ് മരിച്ചശേഷം വീണ്ടും വിവാഹിതയാകും. ഏഴാംഭാവം വൃശ്ചികമാവുക അവിടെ ശുക്രന്‍ നില്‍ക്കുക ഏഴാംഭാവം ഇടവമാവുക അവിടെ ബുധന്‍ നില്‍ക്കുക, ഏഴാംഭാവം മകരമാവുക അവിടെ വ്യാഴം നില്‍ക്കുക, ഏഴാംഭാവം മീനമാകുക അവിടെ ശനി നില്‍ക്കുക ഈ നാലുയോഗവും ഭാര്യാമരണത്തിന് കാരണമാണ്. ശുക്രന്‍റെ 4, 8, 12 പാപഗ്രഹങ്ങള്‍ നില്‍ക്കുക, ശുക്രന് പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാകുക ഇവയെല്ലാം ഭാര്യാമൃതിക്ക് കാരണമാണ്. സ്ത്രീ ജാതകത്തില്‍ വൈധവ്യയോഗം ഉണ്ടെങ്കിലും രണ്ടില്‍ ശുഭന്‍ നിന്നാല്‍ അവള്‍ മുമ്പേ മരിക്കും. വൈധവ്യം ഉണ്ടാകുകയില്ല. സ്ത്രീക്ക് സന്ന്യാസയോഗമുണ്ടോ, സന്താനയോഗമുണ്ടോ. പുനര്‍ വിവാഹയോഗമുണ്ടോ ചാരിത്രശുദ്ധിയുണ്ടോ ഇതെല്ലാം ജാതകം കണ്ടാല്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

Comments are closed, but trackbacks and pingbacks are open.