ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍; ഒരിക്കലും സംഭവ്യമല്ലെന്നും ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയെ അപകടത്തിലാക്കുന്ന ഒരു അണ്വായുധം വികസിപ്പിക്കാന്‍ പ്യോങ്‌യാങിന് കഴിയില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ പുതുവത്സര സന്ദേശത്തോട് തിങ്കളാഴ്ച ട്വിറ്ററിലൂടെ മറുപടി നല്‍കുകയായിരുന്നു ട്രംപ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ് ഉത്തര കൊറിയയെന്നും മിസൈല്‍, ആണവ പദ്ധതികളില്‍ ഭരണകൂടത്തിനുള്ള പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ടുള്ളതുമായിരുന്നു ഉന്നിന്‍റെ പുതുവത്സര സന്ദേശം. യു.എസിന്‍റെ ചില ഭാഗങ്ങളില്‍ വരെ എത്തിക്കാന്‍ കഴിയുന്ന അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ അന്തിമ ഘട്ടത്തിലാണ് ഉത്തര കൊറിയ എന്നു പറയുന്നു. എന്നാല്‍ ഇത് ഒരിക്കലും സംഭവ്യമല്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. യു.എസുമായുള്ള വാണിജ്യത്തില്‍ വന്‍ തോതില്‍ സമ്പത്ത് സ്വന്തംനാട്ടിലേക്ക് കൊണ്ടുപോകുന്ന ചൈന ഉത്തര കൊറിയന്‍ വിഷയത്തില്‍ ഒരുതരത്തിലും സഹായിക്കുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചു.

Comments are closed, but trackbacks and pingbacks are open.